ഓസ്ട്രേലിയൻ സ്‌കൂളിലെ പാറക്കെട്ടില്‍ നിന്ന് 66 ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി

ഒരു ഓസ്ട്രേലിയൻ സ്‌കൂളിനുള്ളിലെ പാറക്കെട്ടില്‍ നിന്ന് ഫോസിലൈസ് ചെയ്ത ദിനോസര്‍ കാല്‍പ്പാടുകളുടെ ഒരു കൂട്ടം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ക്വീന്‍സ്ലാന്റിലെ ഗ്രാമീണ ബനാന ഷയറിലെ സ്‌കൂളിലെ പാറക്കൂട്ടങ്ങളില്‍ നിന്നാണ് ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിലെ ഡസന്‍ കണക്കിന് ഫോസിലൈസ് ചെയ്ത കാല്‍പ്പാടുകള്‍ സ്ലാബില്‍ പതിഞ്ഞിട്ടുണ്ടെന്ന് ചരിത്ര ഗവേഷകന്‍ റോമിലിയോ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സാന്ദ്രതയിലുള്ള ദിനോസര്‍ കാല്‍പ്പാടുകളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
2002-ല്‍ കല്‍ക്കരി ഖനിത്തൊഴിലാളികള്‍ സ്ലാബ് കുഴിച്ചെടുക്കുകയും അസാധാരണമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും ചെയ്തപ്പോള്‍, അവര്‍ അത് ബിലോല എന്ന ചെറിയ പട്ടണത്തിലെ ഒരു സ്‌കൂളിന് സമ്മാനമായി നല്‍കുകയും, ഒടുവില്‍ അത് ഫോയറില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു