ദൈവം ഉയർത്തെഴുന്നേറ്റോ?: സപ്ന അനു ബി ജോർജ്

ദൈവം ഉയർത്തെഴുന്നേറ്റോ?: സപ്ന അനു  ബി ജോർജ്

ദൈവത്തിന്റെ ഉയർത്തെഴുന്നേൽ‌പ്പിനെക്കുറിച്ച് ധാരാളം കഥകൾ  21 ആം നൂറ്റാണ്ടിൽ സുലഭമാണ് എന്ന് . ദൈവത്തിന്റെ 12  ശിഷ്യന്മാരും, അവരുടെ ലൌകിക ജീവിതത്തെ ഉപേക്ഷിച്ച് 3 വർഷത്തെ ദൈവവേലക്കായി,യേശുവിനെ പിന്തുടർന്നു. ഇസ്കറിയോത്ത യൂദ, പത്രോസ്സ്, അന്ത്രയോസ്സ്, മർക്കോസ്, ഫിലിപ്പിയർ, ബർത്തലോമിയോ, ശിമയോൻ, മത്തായി, തോമസ്, യോഹന്നാൻ. മൂന്നുവർഷത്തെ ദൈവത്തിന്റെ ശിഷ്യന്മാരായി അദ്ദേഹത്തോടെ ജീവിച്ച ഇവർ, മിശിഹായുടെ മതത്തെ സ്ഥാപിക്കുന്നതിനായി മരിച്ച യേശുവിനൊപ്പം , അവരുടെ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തി, സത്യത്തെ!ദൈവത്തെ ജീവിച്ചിരിക്കുന്ന ദൈവമായി വിശ്വസിക്കുന്നവർക്ക്, അദ്ദേഹത്തിന്റെ പാതയിലൂടെ ജീവിക്കാൻ, “ദൈവം മുന്നിലും നാം പിന്നിലും“ എന്ന വാക്യത്തെ മുൻ നിർത്തി ജീവിക്കാൻ സാധിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജീവിച്ചു മരിച്ച് ഉയർത്തെഴുനേറ്റ യേശു, നമ്മുടെ മനസ്സിൽ താഴ്മയുടെ വിത്തുപാകി, അതിൽ നിന്നു മുളച്ചു വരുന്ന ഒരു ജീവനും,‘ഞാൻ എന്റെ, എനിക്ക് ‘എന്ന വാക്കുകളെ ജീവിതത്തിൽ നിന്നും പാടെ തുടച്ചുമാറ്റാൻ  മനസ്സിനെ സജ്ജമാക്കുന്നു. 

ദൈവം നമുക്കായി ഉയർത്തെഴുനേറ്റുകഴിഞ്ഞു എന്നത് ഒരു ഉറച്ച വിശ്വാസമാണ്. ഉയർത്തെഴുനേറ്റ്, പിതാവിന്റെ വലുതുഭാഗത്തിരുന്ന്, നമുക്കുവേണ്ടി മധ്യസ്ഥത പറഞ്ഞ്, മനുഷ്യന്റെ പാപങ്ങളെ ക്ഷമിച്ചു നൽകണം എന്നു വാദിച്ചുകൊണ്ടിരിക്കുന്നു,എന്ന വിശ്വാസം ആണ് ഇന്ന് ഓരോ മനുഷ്യനെയും  മുന്നോട്ടു നയിക്കുന്നത്

“ക്രിസ്തു ഉയിർത്തെഴുന്നേറ്റു”എന്നൊരാൾ പറയുമ്പോൾ“സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നു,പണ്ട്!. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ  പാസ്ക  എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ എന്ന പദത്തിൽ നിന്നാണ് ഉരുതിരിഞ്ഞു വന്നത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്നുള്ള ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളിയാഴ്ച വേറിട്ട് ആഘോഷിച്ച് തുടങ്ങി. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ‘ഉയിർപ്പ് പെരുന്നാൾ’ എന്നർത്ഥമുള്ള ‘ക്യംതാ പെരുന്നാൾ’ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു. ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രനുശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. മാസം 14 യഥാർത്ഥ പൗർണമി ,പൂർണ ചന്ദ്രൻ ആകണം എന്നില്ല, ഒന്നോ രണ്ടോ ദിവസം മാറി വന്നേക്കാം. അതുകൊണ്ട് നീസാൻ 14 നെ ‘പെസഹാ പൗർണമി’ എന്ന് വിളിക്കുന്നു.ഈ ഈസ്റ്റർ ഞായറിനു മുൻപ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവർ പെസഹായായി ആഘോഷിക്കുന്നത്.  “ആദ്യം നാം മനസ്സിലാക്കേണ്ടത് ക്രിസ്ത്യാനികൾ അല്ല ആദ്യമായി ഈസ്റ്റർ ആഘോഷിച്ചിരുന്നത് . പഴയ നിയമ പുസ്തകത്തിൽ ജാതീയ ദൈവങ്ങളുടെ പേർ കൊടുത്തിട്ടുണ്ട് . ക്രിസ്തുയേശുവിന്റെ  ത്യാഗത്തെയും പീഡാനുഭവത്തെയും,നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയിൽ  ഓർക്കുന്ന അൻപതു ദിവസങ്ങൾ ആണ്, ഫെബ്രുവരി പതിനഞ്ചു മുതൽ ഏപ്രിൽ നാലു വരെ ഈസ്റ്ററിനു മുൻപുള്ള ഈ നൊയമ്പുമാസം. നമ്മുടെ പാപങ്ങൾക്കു വേണ്ടി ത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ്മദിവസങ്ങൾ കൂടിയാണ് ഈ ദിവസങ്ങൾ. 

ഈസ്റ്റർ

കടന്നു പോകുക എന്നർത്ഥമുള്ള പാക്സാ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടർന്നു  കാൽവറി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്‌. പാശ്ചാത്യ നാടുകളില്‍ ഈ ദിവസത്തെ ‘ഗുഡ്‌ ഫ്രൈഡേ‘സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ ലോകത്തിലെ ഏല്ലാ ക്രിസതുമതവിശ്വാസികളും ഈസ്റ്റർ പുണ്യദിനമായി കരുതുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആഘോഷിക്കുന്നത്.

70'കളിലെയും 80' കളിലെയും, പള്ളികളിൽ നടത്തിയിരുന്ന ഈസ്റ്റർ വ്യത്യസ്ഥമായിരുന്നില്ല. മറുനാട്ടിലെ അന്തേവാസികൾ ആയതിന്റെ ഒരു നല്ലകാര്യം നാട്ടിലെ  സഭമക്കളുടെ വ്യതിചലനങ്ങളും,രീതികളും മറ്റും മാറുന്നതും ,അത് നമ്മുടെ ജീവിതറ്റീതികളെ പ്രതികൂലമായി ഭാധിക്കുന്നത് ഇവിടെ അറിയുന്നില്ല എന്നതുമാത്രമാണ്. കനേഡിയൻ ഇന്ധ്യൻ ആയി ജീവിക്കുംബോൾ,നാട്ടിലെ ജീവിതരീതികളിലൂടെയും , ആചാരങ്ങളിലൂടെയും ജീവിക്കാൻ വളരെ ശ്രദ്ധിക്കുന്നു.വിരുന്നുകാരായി നാട്ടിൽ നിന്നും എത്തുന്നവർക്ക്,  30 വർഷം പുറകോട്ടോടിയ ഘടികാരം പോലെ നാടിന്റെ പരംബരാഗതമായ വിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു.  

നാം ദൈവത്തിൽ നിന്നും വ്യതിചലിച്ചുവോ അതോ കുറുക്കുവഴിവൾ അന്വേഷിക്കുന്നോ ?

നമ്മുടെ കാലാകാലങ്ങളായുള്ള വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന  മനസ്സുകൾ ദൈവത്തിലേക്കുള്ള ഒരു എളുപ്പവഴിയാണോ ഇന്നത്തെ പുതിയ വിശ്വാസങ്ങളും സഭയെയും കാണുന്നത്  എന്നറിയില്ല, മറിച്ച് മനസ്സിൽ മാത്രം വിശ്വാസിയും,ദൈവത്തിന്റെ  വചനങ്ങൾക്കതീതമായ പ്രവർത്തികളും ചിന്താഗതികളും മാത്രമാണ് ഇന്നത്തെ മനുഷ്യമനസ്സുകൾ എന്ന്  തീർത്തു പറയുന്നു! കുടുംബപരമായും ,പരമ്പരാഗതമായും നമുക്ക് കിട്ടിയിരിക്കുന്നത് .