കോട്ടയത്ത് അഭിഭാഷകയായ യുവതിയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു

Apr 15, 2025 - 12:15
 0  50
കോട്ടയത്ത് അഭിഭാഷകയായ യുവതിയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു

കോട്ടയം : കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച അഡ്വ ജിസ്മോൾ. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മരിച്ചത്.

കോട്ടയം പേരൂർ കണ്ണമ്പുര കടവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. മൂവരും സ്കൂട്ടിയിൽ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി   ആശുപത്രിയിലെത്തിച്ചെ ങ്കിലും മരിച്ചു.