പാലക്കാട്ട് ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് വെടിയേറ്റു

Nov 24, 2026 - 13:38
 0  0
പാലക്കാട്ട് ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് വെടിയേറ്റു

പാലക്കാട്: പാലക്കാട്ട് ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് വെടിയേറ്റു. തൃത്താല പരുതൂർ ഹയർസെക്കണ്ടറി സ്കൂളിലെ 9 ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയിൽ നിന്ന് വെടിയേറ്റത്.

രാവിലെ 11.45 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കൊണ്ടുവന്ന നാടൻ തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്നാണ് വിവരം. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. മൂന്നു തവണയാണ് വെടിപൊട്ടിച്ചതെന്നാണ് വിവരം. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്. വിദ്യാർഥിയുടെ കയ്യിലാണ് വെടിയേറ്റത്.

പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃത്താല പൊലീസ് സ്കൂളിൽ എത്തി അന്വേഷണം ആരംഭിച്ചു.

.