ന്യൂസ്‌ക്ലിക്ക്‌ എഡിറ്ററുടെ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ്

ന്യൂസ്‌ക്ലിക്ക്‌ എഡിറ്ററുടെ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ്

ന്യൂഡല്‍ഹി: യുഎപിഎ നിയമപ്രകാരമുള്ള അറസ്റ്റും കസ്റ്റഡിയും ചോദ്യ ചെയ്ത ന്യൂസ്ക്ലിക്ക് എഡിറ്ററുടെയും എച്ച്‌ആര്‍ വിഭാഗം മേധാവിയുടെയും ഹര്‍ജിയില്‍ സുപ്രീം കോടതി ഡല്ഹി പൊലീസിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്കാന് നിര്ദേശം നല്‍കിയ കോടതി ഹര്‍ജി 30ന് വീണ്ടും പരിഗണിക്കും.

യുഎപിഎ നിയമപ്രകാരമുള്ള അറസ്റ്റും കസ്റ്റഡിയും   ചോദ്യം ചെയ്ത് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത, എച്ച്‌ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, ഡല്‍ഹി ഹൈക്കോടതി ഇവരുടെ ഹര്‍ജികള്‍ തള്ളിയിരുന്നു.

ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തില്‍ ന്യൂസ്ക്ലിക്ക് ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും  നടത്തിയ റെയ്ഡുകള്‍ക്ക് ഒടുവില്‍ ഒക്ടോബര്‍ മൂന്നിനാണ് പ്രബീര്‍പുര്‍കായസ്തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. പോളിയോ ബാധിതനായി കടുത്ത ശാരീരികഅവശതകള്‍ നേരിടുന്ന വ്യക്തിയാണ് അമിത് ചക്രവര്‍ത്തി. പ്രബീര്‍പുര്‍കായസ്തയ്ക്ക് 74 വയസായി. അറസ്റ്റിനുള്ള കാരണങ്ങള്‍ പോലും വിശദീകരിക്കാതെയാണ് ഇരുവരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.