അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ്

Mar 24, 2025 - 18:18
 0  6
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. വീട് നിര്‍മ്മാണം, ഫ്‌ലാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.