മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

ഇസ്ലാം മതവിശ്വാസികൾക്ക് നാളെ മുതൽ വ്രതശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റമദാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (ഞായറാഴ്ച) വ്രതാനുഷ്ഠാനത്തിന് തുടക്കമാകും.
മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും, തിരുവനന്തപുരം പൂവാറും വർക്കലയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് തങ്ങളും അറിയിച്ചു.
ഗൾഫ് നാടുകളിൽ ഇന്ന് (ശനിയാഴ്ച) ആണ് റമദാൻ വ്രതം ആരംഭിച്ചത്. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നവ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.