മായാമനോഹരി : കവിത, ഫിലിപ്പോസ് തത്തംപള്ളി

മായാമനോഹരി : കവിത, ഫിലിപ്പോസ് തത്തംപള്ളി

മായാമനോഹര തീരത്തു വിരിഞ്ഞൊരു

ശോഭയെഴുന്നൊരു വെൺമലരേ,

നിന്നെ തഴുകി ഉണർത്താൻ വന്നൊരു 

ഗന്ധർവ്വ രാജകുമാരൻ ഞാൻ.

 

പൂവമ്പനെയ്ത മലർശരമേറ്റെന്റെ

ഉള്ളം തകർന്നു ഞാൻ വീണിടുമ്പോൾ .

സ്നേഹത്തിനമൃത ധാരയൊഴുക്കി

എന്റെ  കിനാവുകൾ ഉണർത്തുമോ  നീ?

 

വരിക നീ വൈകാതെ ചാരത്തിരുന്നെന്നെ

ചുടുചുംബനത്താൽ ഉണർത്തീടുവാൻ .

കാത്തിരിക്കുന്നു ഞാൻ നിമിഷങ്ങളെണ്ണി 

പരിരംഭരണത്തിൻ സുഖമറിയാൻ.

 

ഫിലിപ്പോസ് തത്തംപള്ളി