കുട്ടന്റെയമ്മ: കുട്ടികവിത, റുക്സാന കക്കോടി

കുട്ടന്റെയമ്മ: കുട്ടികവിത, റുക്സാന കക്കോടി

മ്മേയമ്മേ, പൊന്ന,മ്മേ 

ചാരത്തെന്നെയണയ്ക്കമ്മേ ,

കഥകൾ പറഞ്ഞു മയക്കമ്മേ -

താരാട്ടൊന്നു പാടമ്മേ.

 

കുട്ടിലെ കിളികൾ പറന്നമ്മേ -

കൂടും വെടിഞ്ഞു പോയമ്മേ,

വെട്ടമണഞ്ഞാൽ വരുമ്മമ്മേ....

കുട്ടനു കൂട്ടായ് വരുമമ്മേ.

 

കാറ്റും, കോളും പോയമ്മേ..

മാനത്തമ്മ ചിരിച്ചമ്മേ -

പുഞ്ചപ്പാടം ചമഞ്ഞമ്മേ,

പുന്നെല്ലുകൾ മാടി വിളിച്ചമ്മേ .

 

അമ്മേയമ്മേ എന്നമ്മേ -

നാടൻപ്പാട്ടുകൾ പാടമ്മേ,

നാടിൻ മഹിമകൾ ചൊല്ലമ്മേ -

നാട്യം മറന്നാടമ്മേ .

 

റുക്സാന കക്കോടി.