അവനോ അവളോ - അപഗ്രഥനം : കവിത,   Mary Alex ( മണിയ )

അവനോ അവളോ - അപഗ്രഥനം : കവിത,   Mary Alex ( മണിയ )
അവൾ
അലാറമില്ലാതെഴുന്നേൽക്കുന്നവൾ
അന്തിയോളം പണിയെടുക്കുന്നവൾ
അൻപൊട് ഭക്ഷണം നൽകിടുന്നവൾ
ആരെയും പഴി ചൊല്ലി വെറുപ്പിക്കാത്തവൾ
ആർക്കും സഹായം ചെയ്യാൻ മടിയാത്തവൾ
ഞാനോ!
അലാറം വച്ചു മാത്രം എഴുന്നേൽക്കുന്നവൻ
അറിവ്‌ ലഭ്യമാക്കാൻ വായന ശീലമാക്കിയവൻ
അജ്ഞത അകറ്റിടാൻ ദിനംപ്രതി
പത്രപാരായണവും 
അതു മാത്രമോ! റ്റിവി നോക്കി വീണ്ടും വീണ്ടും 
അന്നന്നത്തെ വാർത്തകൾ
സ്ഥിരീകരിക്കുന്നവൻ 
ആരോഗ്യപരിപാലനത്തിനായ്
ദിനം പ്രതി നടക്കുന്നവൻ
അപഗ്രഥിച്ചു നോക്കിയാൽ ആർ മെച്ചം?
പറയൂ സഹജരേ!
അവനോ?അവളോ?