ഉത്രാടംനാൾ : കവിത, സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ  

 ഉത്രാടംനാൾ : കവിത, സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ   

 

ഉത്രാടം നാളൊന്നാമോണം

തിരുവോണത്തിനു മുന്നോണം...

തിരുമുറ്റമൊരുക്കേണം 

പൂക്കളം തീർക്കേണം...

പൂവേ പൊലി...

പൂവേ പൊലി...

പൂ പൊലിയോ...

 

തൃക്കാക്കരയപ്പനെ തൃക്കളത്തിലിരുത്താം

തൃത്താവ് ചൂടിക്കാം...

വർണ്ണങ്ങൾ നിറയും

പൂക്കളാൽ നല്ലോരു പൂക്കളം തീർക്കാം

മാബലിമന്നനെ മനസ്സാൽ സ്മരിക്കാം...

നാളെ തിരുവോണ നാളിനായ് കാത്തിരിക്കാം....

 

വലയങ്ങളൊമ്പതു തീർത്തിടാം

വരദാനപ്രിയനേ നമിച്ചിടേണം..

ഉത്രാടമുറ്റത്തൻ

പോടെവരികെന്റെ

തൃക്കാക്കരയപ്പാ

കൈതൊഴുന്നേൻ....

 

നന്മകൾ നിറയും

ഓണക്കാലത്തിൻ

ഉണ്മകൾ ഹൃദയത്തിലേറ്റീടാം 

ഈ ഉത്രാട നാളിലെ പാച്ചിൽ തുടങ്ങാം...

പൂവേ പൊലി...

പൂവേ പൊലി...

പൂപ്പൊലിയോ....

പൊന്നോണ നാളിതാ വന്നുവല്ലോ...