ഉറങ്ങാത്ത സുന്ദരി ; കവിത, ഡോ.ജേക്കബ് സാംസൺ

ഉറങ്ങാത്ത സുന്ദരി ; കവിത, ഡോ.ജേക്കബ് സാംസൺ
എന്തേയുറങ്ങാതിരി
  ക്കുന്നു സുന്ദരി
രാവേറെയായില്ലേ,
  ചന്ദ്രനുദിച്ചില്ലേ?
അന്തമില്ലാത്തൊരു
  ചിന്തയുമായി നീ
എന്തേയുറങ്ങാതിരി
   ക്കുന്നു സുന്ദരീ
പാടിയുറക്കുവാൻ
  രാക്കുയിൽ വന്നില്ലേ
പുല്കിയുറക്കുവാൻ
  പൂന്തെന്നൽ വന്നില്ലേ.
എന്തേയുറങ്ങാതിരി
 ക്കുന്നു സുന്ദരീ..
സ്വപ്നങ്ങൾകണ്ടു 
  സുഖമായുറങ്ങുക!