പുതുവത്സരാശംസകൾ ; കവിത , സൂസൻ പാലാത്ര

പുതുവത്സരാശംസകൾ ; കവിത , സൂസൻ പാലാത്ര

പ്രിയരേവർക്കും
പുതുവത്സരാശംസകൾ
പുത്തനാമാരോഗ്യവും
പുത്തനാമനുഗ്രഹങ്ങളും
പരമപിതാവു നല്കിടട്ടേ
പഴയ തിന്മയെല്ലാം കഴിഞ്ഞിടട്ടേ
പണത്തിന്മീതെ പറന്നീടല്ലെ
പ്രതാപവാനാമീശനെഭജിച്ചീടുക
പരമഗുരുവിന്മുഖത്തേയ്ക്കു നോക്കാം
പകയന്റെ കെണിയിൽപ്പെടാതെ
പരമമായതെല്ലാം തേടീടുക
പരതിയെങ്ങുമനുഗ്രഹങ്ങൾ 
പരനെ നീയെത്ര വല്ലഭനെന്നു
പാരം രുചിച്ചോടിവന്നേ
പാരിൽ നന്നായി വിളങ്ങിടുവാൻ;
പരംപൊരുളേ നീയെൻ ഹൃത്തടത്തിൽ
പകലും രാവുമെല്ലാം
പകിട്ടോടെ വസിച്ചിടേണം
പാണികളാലെന്നെ അനുഗ്രഹിച്ചീടണേ
പാരം കരുണയുള്ളീശനേ
പുത്തൻ പാഠങ്ങളോതിത്തന്ന്
പാദപീഠേയെന്നും വസിപ്പിച്ചീടേണം
പരമാനന്ദം പകർന്നേകണം
പാരിലലക്ഷ്യമായി ഞാനോടിടാതെ
പാളിപ്പോകാതെ കാക്കണമീദ്ധരയിൽ
പാഴായതൊന്നും വേണ്ടെന്നീശനേ
പാർശ്വങ്ങളിൽ നീയുണ്ടാകണം സദാ
പരമഗുരുവേ നിനക്കെന്നും വന്ദനം
പരംപൊരുളേ നിനക്കെന്നും വന്ദനം
പ്രിയരേവർക്കും
പുതുവത്സരാശംസകൾ