നഷ്ടപ്പെട്ട പാട്ട് : കവിത , റോയ്‌ പഞ്ഞിക്കാരൻ

നഷ്ടപ്പെട്ട പാട്ട് : കവിത , റോയ്‌ പഞ്ഞിക്കാരൻ

 

 

മാനം  ഇരുണ്ടു,  മനവും. 

മഴ പെയ്തു, 

മൗനം  നേർത്തു നേർത്തു 

ഒരു തുള്ളിയായി  ഹൃദയത്തിൽ 

പടർന്നിറങ്ങി. 

കാലത്തിന്റെ കുഞ്ഞിളം കാറ്റിൽ

കൊഴിഞ്ഞുവീണ ഒരു പുഞ്ചിരി 

ചിതറി തെറിച്ചു മഴവില്ലിൻ 

നിറങ്ങളായി വലം വെച്ചുപോയി. 

ഒന്നും ചോദിക്കാനാവാതെ 

എന്തെങ്കിലുമൊന്ന് പറയാനാവാതെ

അകന്നു പോയ പുഞ്ചിരി, 

 ജീവന്റെ 

പ്രകാശമായിരുന്നു .

ആ വഴിയിൽ 

നഷ്ടമായത്  കുറെ സ്വപ്നങ്ങളും 

ഒപ്പം മുളം തണ്ടിൽ ഉതിർന്ന കുറെ 

പാട്ടുകളും .

 

 

റോയ്‌ പഞ്ഞിക്കാരൻ