സോഡില മലമുകളിലെ ക്രിസ്തുമസ് , സിംഹങ്ങൾക്കും ആനയ്ക്കും സീബ്രയ്ക്കുമൊപ്പം

സോഡില മലമുകളിലെ ക്രിസ്തുമസ് , സിംഹങ്ങൾക്കും ആനയ്ക്കും സീബ്രയ്ക്കുമൊപ്പം

ലീലാമ്മ തോമസ് , ബോട്സ്വാന  

മൗണിനടുത്തുള്ള സോഡില്ല മലയുടെ മുകളിലേക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ പോയത് മനോഹരമായൊരു ഓർമയാണ് . കൂട്ടുകാർ ക്ഷണിച്ചിട്ടായിരുന്നു യാത്ര .

പോകുന്ന വഴിയിലെങ്ങും   ആഘോഷം കാണാം, മഞ്ഞു നിറഞ്ഞ കാട്ടിൽ ഫിർ മരങ്ങൾ, മൾഡ് വൈൻ എന്നിവ ഉണ്ട് . സിംഹങ്ങളും ആനകളുമൊക്കെ അവിടവിടെ കിടക്കുന്നുണ്ട് , ഞങ്ങൾക്ക്  ഭയമൊന്നും തോന്നിയില്ല , കാരണം നാട്ടിലേതു പോലെയല്ല , ഇവിടെ മൃഗങ്ങളും മനുഷ്യരും ഇടകലർന്നാണ് കഴിയുന്നതെന്ന് പറയാം , അവ ആവശ്യമില്ലാതെ മനുഷ്യനെ ഉപദ്രവിക്കില്ല. ഗ്രാമപ്രദേശങ്ങളിലൊക്കെ മൃഗങ്ങളെ പ്രത്യേകം പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് , ക്രിസ്തുമസിലും മറ്റ് ആഘോഷങ്ങളിലും ഈ മൃഗങ്ങൾ കാഴ്ചക്കാരുടെ മനം നിറയ്ക്കും . 

 ഒട്ടക സവാരി നടത്തുന്ന സാന്താക്ളോസ് മുതൽ മാസ്‌കറേഡ് പാർട്ടികൾ വരെ പോകുന്ന വഴിയിൽ കണ്ടു. 

സോഡില മലയുടെ മുകളില്‍ വിചാരിച്ച സ്ഥലത്തു എത്തണമെങ്കില്‍ ഒരു മണിക്കൂര്‍ നടക്കണം

 ഞങ്ങൾ കുറച്ചു ആഹാര സാധനങ്ങള്‍ കരുതിയിരുന്നു , അതൊക്കെ വഴിയിൽ ഇരുന്നു കുറച്ചു കഴിച്ചു.   ബയോബാബോ മരത്തിന്റെ മുകളിൽ ഏറുമാടങ്ങൾ  നക്ഷത്രങ്ങളാൽ  അലങ്കരിച്ചിരിക്കുന്നു.  ക്രിസ്മസ് ട്രീയുടെ മുകളിൽ ഒരു മാലാഖയെയും വച്ചിരിക്കുന്നു, ആദ്യത്തെ ക്രിസ്മസിൽ മാലാഖമാർ പാടിയ ഓർമയിൽ.  യേശുവിന്റെ  ജനനത്തിന് മുൻപ്  മാലാഖമാർ  കന്യാമറിയത്തെയും ജോസഫിനെയും സന്ദർശിച്ചിരുന്നു , അവന്റെ ജനന രാത്രിയിൽ, അവന്റെ വരവ് ലോകത്തെ അറിയിക്കാൻ മാലാഖമാർ ബെത്‌ലഹേമിന് മുകളിലൂടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു.

ആദ്യത്തെ ക്രിസ്മസ് ദിനത്തിൽ മാലാഖമാർ ആകാശത്ത് ഉയർന്നു പ്രത്യക്ഷപ്പെട്ടതിനാൽ, യേശുവിന്റെ ജനനം ആഘോഷിക്കാൻ ആളുകൾ   മരങ്ങളുടെ മുകളിൽ മാലാഖമാരെ ഉയർത്താൻ തുടങ്ങി.    ബെത്‌ലഹേമിലെ   ആകാശത്ത് (ക്രിസ്തുമസ് നക്ഷത്രം   പ്രത്യക്ഷപ്പെട്ട ഓർമയിൽ നക്ഷത്ര വിളക്കുകളും തൂക്കും   .

 ജനുവരി 6 വരെ ആഘോഷങ്ങളുണ്ട് , അത്  കഴിഞ്ഞു ആ മരം ഉപേക്ഷിക്കും . ഒരു മാലാഖയെ മരത്തിന്റെ മുകളിൽ വയ്ക്കുന്നത്   കുടുംബത്തിന്റെ വിശ്വാസ പ്രഖ്യാപനമാണ് 

നടന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു കുതിര സൈക്കിള്‍ ഇരച്ചുകയറി വരുന്നുണ്ട്…

അതിന്റെ പുറത്തൊരു സാന്താ ഇരിക്കുന്നു, ഞങ്ങൾ ആ സാന്തയുടെ കൂടെ ഏറു മാടത്തിൽ താമസിക്കാൻ ആഗ്രഹിച്ചു, മൃഗങ്ങളെ വേട്ടയാടരുത് തുടങ്ങി കാടിന്റെ നിയമങ്ങൾ അനുസരിക്കണം എന്നേയുള്ളു . 

  ഒരു മണിക്കൂർ യാത്രചെയ്ത്  ആ ഏറുമാടത്തിന്റെ അടുത്തു എത്തി.   ഏറുമാടവും പരിസരവും മനോഹരമായിരുന്നു ,പ്രകൃതി രമണീയം .താഴോട്ട് പടിഞ്ഞാറ് വശത്ത് മനോഹരമായ കുന്നുകൾ...  ഒരുപാടു മദാമ്മമാർ  വരുന്നുണ്ടായിരുന്നു അവിടേക്ക് .

 പാറക്കുന്നുകൾക്കും  കാട്ടു മരങ്ങൾക്കും  മധ്യത്തിലൂടെ    ഒഴുകിപ്പോകുന്ന കുഞ്ഞന്‍ നദി വശ്യമായ കാഴ്ചയാണ് .കിഴക്കു ഭാഗത്തായി ഒരു ചെറിയ കുന്നു കാണാം , അതിന്‍റെ വശത്തായി ഒരു ചെറിയ ക്രിസ്ത്യന്‍ ദേവാലയവും 

സോഡില്ല കുന്നിന്റെ മറ്റു മൂന്നു ഭാഗവും പാറക്കുന്നുകളാണ് .. ഞങ്ങൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു ,   ചായക്ക്  പാലുകൊണ്ടു വന്നിരുന്നില്ല ഏറു മാടത്തിനു താഴെ ഒരു അടുപ്പുണ്ട്

അങ്ങു മാറി ചെറിയ തോടും  .അതില്‍ നിന്ന് വെള്ളം എടുത്ത് അല്പം കട്ടൻ ചായ ഇടാമെന്ന് കരുതി. അപ്പോൾ ക്രിസ്തുമസ്സ്  ഫാദറിന്റെ കൂട്ട്  കഴുത്തിൽ നക്ഷത്രം കെട്ടി തലയിൽ തൊപ്പി ഫിറ്റ്‌ ചെയ്തു  ഒരു ആട് അതിന്റെ കുട്ടിയുമായി പോകുന്നു. ഞങ്ങൾ വേഗം പാത്രം എടുത്ത്  അതിനെ  കുറച്ചു കറന്നുചായ ഇട്ടു, എന്തു രുചി ചായക്ക്‌.

പിന്നെ സാന്തായുമായി കുറച്ചു വാചകം അടിച്ചു കഴിഞ്ഞു ആഹാരം പാകംചെയ്തു കഴിച്ചു…..വിശ്രമിച്ചു. രാത്രിയില്‍ നല്ല തണുപ്പുണ്ട് . ഡിസംബര്‍ മാസമല്ലേ തണുപ്പ് കൂടും

 സാവന്നകളിൽനിന്നും വരുന്ന ക്രിസ്തുമസ്ശലഭങ്ങൾ ,   മഞ്ഞനിറത്തിലെ  പൂക്കളിൽ ഇരിക്കുമ്പോൾ വളരെ ഭംഗി.

  സിംഹങ്ങൾ കൂട്ടമായി നടക്കുന്നു . പുള്ളിപ്പുലിയുടെ  കൊലവിളി അങ്ങു മാറി കേൾക്കാം.  സാന്തക്കതൊന്നും പേടിയില്ല.

നേരം വെളുത്തപ്പോൾ കുന്നിൻ മുകളിൽ പള്ളിയിൽ  ശുശ്രൂഷകളും ക്രിസ്മസ് കരോളിംഗും തുടങ്ങി.

കുതിരപ്പുറത്ത് സാന്തായിരിക്കുന്നു  ,  കുതിരകൾക്കും ചുവപ്പ് വസ്ത്രം ധരിപ്പിച്ചിട്ടുണ്ട്.  മറ്റൊരു ഭാഗത്തു റെയിൻഡിയർ. സാന്താക്ലോസും  റെയിൻഡിയറും കൂടി ഡാൻസ് ചെയ്യാൻതുടങ്ങി. മാംസംകൊണ്ടുണ്ടാക്കുന്നക്രിസ്തമസ് പായസം  അവരൊക്കെ ഒട്ടക പക്ഷിയുടെ മുട്ടത്താടിൽ ഒഴിച്ചു കുടിക്കുന്നു. 

മൃഗങ്ങൾ ആകെ ഉല്ലാസത്തിലായിരുന്നു ,കുരങ്ങച്ചൻ  ഡ്രം അടിക്കുന്നു . സീബ്ര  ഡാൻസ് ചെയ്യുന്നു. ആനപ്പുറത്തു ഉണ്ണിയേശുന്റെ പുൽകൂട് . ഒരുപാടു പച്ചക്കറികൾ നിരത്തിവച്ചിട്ടുണ്ട് ,  ആന അതിൽ ഒരു മത്തങ്ങായെടുത്തു ജിറാഫിന്റെ തലയിൽ എറിഞ്ഞു, കാര്യം അറിയാതെ ജിറാഫ് ചുറ്റും നോക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ  ഒരു വെള്ളക്കാരൻ ഫാദർ വന്നു ക്രിസ്തുമസ് ശുശ്രുഷ ചെയ്തു.

അപ്പോൾ കുറച്ചുപേർ വലിയ പാത്രത്തിൽ വെള്ളം വെച്ചു പ്രാർത്ഥിക്കുന്നു.

എല്ലാം കഴിഞ്ഞപ്പോൾ എല്ലാ മൃഗങ്ങൾക്കും ഭക്ഷണം കൊടുത്തു,  വൈകാതെ ഞങ്ങൾ സന്തോഷകരമായ ക്രിസ്മസ് ആഘോഷം കഴിഞ്ഞു തിരികെ പോയി.