ഇരുളും വെളിച്ചവും: കവിത , ഡോ. ജേക്കബ് സാംസൺ

ഇരുളും വെളിച്ചവും: കവിത , ഡോ. ജേക്കബ് സാംസൺ

 

 

ണയുംനേരം ദീപ

നാളങ്ങളാളിക്കത്തും

വേഗമാ വെളിച്ചവും

തമസ്സിൽ മുങ്ങിപ്പോകും

 

ഓർക്കുവാൻ വരില്ലാരും

പിന്നെയാ വെളിച്ചത്തെ

ഇങ്ങനെ എത്രയെത്ര

ദീപങ്ങൾ പൊലിഞ്ഞുപോയ്

 

വെളിച്ചം ശേഷിപ്പായി

നല്കുന്നതിരുട്ടല്ലോ

മറവിയുടെ കൊടും

ക്രൂരമാം തമസ്സല്ലോ

 

കാലവും മറവിയും

മൃതിയുമൊന്നിക്കുന്നു

തമസ്സിൻകയങ്ങളിൽ

വെളിച്ചം മറയുന്നു.