ചേരാനല്ലൂർ വാഹനാപകടം; പിതാവ് അറിയാതെ പലതവണ വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17 കാരൻ

Nov 13, 2026 - 11:11
 0  4
ചേരാനല്ലൂർ വാഹനാപകടം; പിതാവ് അറിയാതെ പലതവണ വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17 കാരൻ
ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17-കാരന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയിൽനിന്ന് അനുമതി വാങ്ങിയിരുന്നു.
സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തത്. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17-കാരൻ മൊഴി നൽകി. കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചു. അച്ഛൻ അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചതെന്നും 17-കാരൻ മൊഴി നൽകിയിട്ടുണ്ട്.
സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.