പാടങ്ങൾ! പാഠങ്ങൾ :ഡോ.ജേക്കബ് സാംസൺ

പാടങ്ങൾ! പാഠങ്ങൾ :ഡോ.ജേക്കബ് സാംസൺ
പാടങ്ങൾ!
പാഠങ്ങൾ!
ജീവിതത്തിൻ പാഠശാലകൾ!!
ആരോ
ഉഴുതു മറിച്ചു വിയർപ്പിന്റെ 
വിത്തുകൾ കണ്ണീരുപ്പിട്ടു
നട്ടുവളർത്തിയ പാടങ്ങൾ !
വരമ്പുകൾ ചെത്തി
അതിരുകൾ നീക്കി
നടവഴി നൂൽവഴിയാക്കി
മടപൊട്ടുമ്പോ-
ളെല്ലാമൊന്നിച്ചൊഴുകി
വലിയൊരുപുതിയൊരു
പുഴയായ് മാറിയ പാടങ്ങൾ!
പഴയൊരു പാഠം !
കാലം
ചവിട്ടിമെതിച്ചുതെറിപ്പിച്ച
കതിർമണികൾ, !
കാറ്റത്തെങ്ങോ പാറ്റിയെറിഞ്ഞ
പതിരുകൾ!
വരമ്പത്തുകിട്ടിയ
കൂലികൾ !
നടുവൊടിഞ്ഞ
കാളകൾ! 
പരിവർത്തനത്തിൻ്റെ
കർമ്മകാണ്ഡങ്ങളിൽ
എഴുതിച്ചേർത്ത പാഠങ്ങൾ!
പഴയ പുതിയ പാഠങ്ങൾ!
പാടങ്ങൾ! പാഠശ്ശാലകൾ!