ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു: കവിത , ശ്രീലക്ഷ്മി.എസ്

ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു: കവിത , ശ്രീലക്ഷ്മി.എസ്

വിടൊഴുകിയൊരു
പുഴ കാണുവാൻ വന്ന
കുഞ്ഞുങ്ങളോട് ഞാൻ
എന്തിനി ചൊല്ലേണ്ടു?

പിണങ്ങിപ്പിരിഞ്ഞെങ്ങോ
പൊയ്മറഞ്ഞവളെന്നോ?
വഴിമാറന്നെവിടെയോ
അലയുകയാണെന്നോ?

ഏതോ കടലിലങ്ങ-
ലിഞ്ഞവൾ തീർന്നെന്നോ?
നമ്മെ കളിപ്പിക്കാൻ
മറഞ്ഞിരിപ്പുണ്ടെന്നോ?

ആമ്പലും ആംബുജവും

ഇനി വിരികയില്ലെന്നോ

സന്യാസികൊക്കുകൾ

ഓക്കേയൊളിച്ചെന്നോ 

 

എൻ പാതി ഹൃദയവും

എൻ പാതി ജീവനും
പകുത്തെടുത്തോണ്ടവൾ
മറ്റെങ്ങോ പോയെന്നോ?