ചൂരല്‍മല ദുരന്തം: കാണാതായവരുടെ ആദ്യപട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടം
മാനന്തവാടി: ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചുള്ള ആദ്യ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടം. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ദുരന്ത മേഖലയില്‍ കാണാതായവരുടെ വിവരശേഖരണം നടത്തുന്നതിനായി റേഷന്‍ കാര്‍ഡുകള്‍, അങ്കണവാടികള്‍, കെഎസ്‌ഇബി , പാചകവാതകം, ഹരിത മിത്രം അപ്പ്, തൊഴില്‍ വകുപ്പ്, ഡിടിപിസി, ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമഗ്ര വിവരശേഖരണമാണ് നടത്തിവരുന്നത്.
ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ക്യാമ്ബുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും.