105ാം വയസില്‍ ബിരുദാനന്തര ബിരുദം : വിര്‍ജീനിയ മുത്തശ്ശിക്കിത് സ്വപ്ന സാഫല്യം
ന്യൂയോർക്ക്: രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ച മുത്തശ്ശിയുടെ ജീവിത കഥ വാർത്തകളില്‍.
ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച് 83 വർഷം അവർ കുടുംബത്തിനായി ജീവിച്ചു. പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്റ്റാൻഫോർഡില്‍ മടങ്ങിയെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക സ്വപ്നം തിരിച്ചുപിടിച്ച് യുവാക്കള്‍ക്കും വയോധികർക്കുമെല്ലാം പ്രചോദനമായിരിക്കുകയാണ് വിർജീനിയ.