ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് - വിക്രം എസ് വിക്ഷേപിച്ചു

ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് -  വിക്രം എസ്  വിക്ഷേപിച്ചു

ന്യൂഡല്‍ഹി: വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുയുഗത്തിന് തുടക്കം കുറിച്ചുക്കൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്‌കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ് റോക്കറ്റാണ് വിക്ഷേപിച്ചത്.

മൂന്ന് ഉപഗ്രഹങ്ങളാണ് വിക്രം എസ് റോക്കറ്റില്‍ ഉള്ളത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, ഇന്‍സ്‌പേസ് ചെയര്‍മാന്‍ പവന്‍ ഗോയങ്ക, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവര്‍ വിക്ഷേപണം കാണാന്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. വിക്രം എസ്- ഒരു കുഞ്ഞന്‍ റോക്കറ്റാണ്. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്.

വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റര്‍ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തെ ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമായാണ് കണക്കാക്കുന്നത്