വേല്‍പാരി എന്റെ ഡ്രീം പ്രൊജക്‌ട്; വെളിപ്പെടുത്തി ശങ്കര്‍

Jan 4, 2025 - 19:27
Jan 4, 2025 - 19:28
 0  9
വേല്‍പാരി എന്റെ ഡ്രീം പ്രൊജക്‌ട്; വെളിപ്പെടുത്തി ശങ്കര്‍

ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോള്‍ സംവിധായകൻ ശങ്കർ. ഇപ്പോഴിതാ തന്റെ അടുത്ത പ്രൊജക്ടിനേക്കുറിച്ച്‌ ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 ഇന്ത്യൻ 3 യ്ക്ക് ശേഷം തമിഴ് സാഹിത്യകാരനായ സു വെങ്കടേശന്റെ ജനപ്രിയ ചരിത്ര നോവലായ വീരയുഗ നായഗൻ വേല്‍പാരിയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് ശങ്കർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ അടുത്ത പ്രൊജക്ടിനേക്കുറിച്ച്‌ ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

"അടുത്ത പ്രൊജക്‌ട് രണ്‍വീറിനൊപ്പം മുൻപ് പ്രഖ്യാപിച്ച അന്യൻ റീമേക്ക് ആയിരിക്കില്ല. വേല്‍പാരി എന്റെ ഡ്രീം പ്രൊജക്ടാണ്. ഈ പ്രൊജക്ടിലൂടെ ഞാൻ ഇതുവരെ കടുന്നു ചെല്ലാത്ത മേഖലകള്‍ കണ്ടെത്താനാണ് എന്റെ ശ്രമം. ഇതിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. മൂന്ന് ഭാഗങ്ങളുള്ള ഒരു ചിത്രമായിരിക്കും ഇത്. വലിയ ബജറ്റ് ആവശ്യമുള്ള ബ്രഹ്മാണ്ഡ പ്രൊജക്ടാണിത്. ഈ പ്രൊജക്‌ട് ചെയ്യുന്നതിനുള്ള ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല".- ശങ്കർ പറഞ്ഞു.