പാസ്‌പോർട്ടിൽ ഒറ്റ പേരുള്ള വിസിറ്റ് വിസക്കാര്‍ക്ക് UAE യില്‍ പ്രവേശനാനുമതി ഇല്ല

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ള വിസിറ്റ് വിസക്കാര്‍ക്ക് UAE യില്‍ പ്രവേശനാനുമതി ഇല്ല

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് ഇനി യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്ന് മുന്നറിയിപ്പ്. യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവരെയാണ് ഈ പ്രഖ്യാപനം ബാധിക്കുക.

 സർനെയിമോ, രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്നാണ് നിബന്ധന. എന്നാൽ താമസ, തൊഴിൽ വിസക്കാർക്ക് വിലക്ക് ബാധകമായിരിക്കില്ല.

പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. ഉദാഹരണമായി ഗിവണ്‍ നെയിമില്‍ സുരേഷ്  എന്നും സര്‍ നെയിമില്‍ ഒന്നും നല്‍കാതെയുമിരുന്നാല്‍ അനുമതി ലഭിക്കില്ല.

എന്നാല്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും സുരേഷ്  കുമാര്‍ എന്ന് ചേര്‍ത്താല്‍ പ്രവേശനാനുമതി ലഭിക്കും. ഗിവണ്‍ നെയിം ആയി സുരേഷും  സര്‍ നെയിമായി കുമാറും ചേര്‍ത്തിട്ടുണ്ടെങ്കിലും യാത്രാഅനുമതി ലഭിക്കും.

ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ചേര്‍ക്കാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്ബനികള്‍ അറിയിച്ചിട്ടുണ്ട്.

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്.