ട്രംപ് പ്രസിഡന്റായി;ഇന്ത്യൻ ഓഹരി വിപണി ഉണര്‍ന്നു
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം ഉറപ്പായതോടെ തകർച്ചയിൽ നിന്ന് ഇന്ത്യൻ ഓഹരി വിപണി തിരിച്ചു കയറി.
സെൻസെക്സ് ഇന്ന് 640ഓളം പോയിൻ്റ് കുതിച്ച് 80,115 വരെയെത്തി. അമേരിക്കയില്‍ വോട്ട് എണ്ണാൻ തുടങ്ങിയതുമുതല്‍ ഓഹരിവിപണി ഉണർവിലായിരുന്നു . 24,308ല്‍ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയർന്നു.
ഇന്നലെ വരെ തകർച്ചയിലായിരുന്നു ഓഹരി വിപണി. ഒറ്റയടിക്ക് നിക്ഷേപകരുടെ സമ്ബത്തില്‍ 7.37 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിരുന്നു. ട്രംപ് തന്നെ അമേരിക്കയെ നയിക്കുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണിയില്‍ കുതിപ്പുണ്ടായത്.