തൈറോയ്ഡ് നിർണ്ണയ ക്യാമ്പും   ലഹരി വിരുദ്ധ ബോധവൽക്കരണവും 

 തൈറോയ്ഡ് നിർണ്ണയ ക്യാമ്പും   ലഹരി വിരുദ്ധ ബോധവൽക്കരണവും 

 

ആലപ്പുഴ: ജൂണിയർ ചേംബർ ഓഫ് ഇന്റർനാഷണൽ പുന്നപ്രയുടെയും ഗാന്ധിജി സ്മാരക സേവാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ എസ് .എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ  തൈറോയ്ഡ് രോഗ നിർണയ ക്യാമ്പ് നടത്തി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.


ജെ.സി.ഐ.പുന്നപ്രയുടെ പ്രസിഡന്റ് ഫിലിപ്പോസ് തത്തംപള്ളി  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലഫ്റ്റനന്റ് കേണൽ പ്രകാശൻ തൈറോയ്ഡ് രോഗ ബോധവൽക്കരണ ക്ലാസ് നടത്തി. ജെ.സി.ഐ.പുന്നപ്രയുടെ സെക്രട്ടറി സനൽകുമാർ കെ.കെ., മധു, സുന്ദരേശപ്പണിക്കർ, അഡ്വ പ്രദീപ് കൂട്ടാല, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഗ്രേറ്റർ പ്രസിഡന്റ്  കേണൽ സി.വിജയകുമാർ, രമാ രവീന്ദ്ര മേനോൻ, പി.ശശി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


 ചേർത്തല എക്സൈസ് ഇൻസ്പെക്ടർ വി.ജെ.റോയി ലഹരി വിരുദ്ധ സന്ദേശം നൽകി.