തലശ്ശേരി ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയില്‍

തലശ്ശേരി ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയില്‍

 

തലശ്ശേരി;  ഇരട്ടക്കൊല കേസില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. തലശ്ശേരി എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധം മൂലമാണ് രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത്.

തലശ്ശേരി വീനാസ് കോര്‍ണറില്‍ ഇന്നലെ വൈകിട്ടാണ് ബന്ധുകളായ ഷമീര്‍, ഖാലിദ് എന്നിവര്‍ കുത്തേറ്റു മരിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച ഷാനിബിനും പരിക്കേറ്റു. നിട്ടൂര്‍ സ്വദേശി പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ഷാനിബ്  നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിന്റെ ഭാര്യാ സഹോദരന്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ തലശ്ശേരി പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാനിബ് പ്രദേശത്തെ ലഹരി വില്പന ചോദ്യംചെയ്തിരുന്നു. പിന്നാലെ ഒരു സംഘം ഇയാളെ മര്‍ദിച്ചു. മര്‍ദനമേറ്റ ഷാനിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ എത്തിയ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷമീറിനെയും ഖാലിദിനെയും ആശുപത്രിയില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്.