ഡാലസ് ശ്രീ ഗുരുവായൂരപ്പൻ അയ്യപ്പ സന്നിധാനത്തിൽ 18-ാം പടി യാഥാർഥ്യമാകുന്നു
ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻറെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി ബലിക്കൽ പുരയുടേയും വിശുദ്ധ 18 പടികളുടേയും നിർമ്മാണം ആരംഭിച്ചു.
രണ്ടു നിലയിൽ പണിയുന്ന കെട്ടിടത്തിൻറെ താഴത്തെ നിലയിൽ നിന്നാണ് 18 പടി ആരംഭിക്കുന്നത്.
കേരളത്തിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മുഖ്യ കർമ്മിയും ആയ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാട് ഭൂമി പൂജ ചെയ്താണ് 18 പടിയുടെ പണിക്ക് തുടക്കം കുറിച്ചത്.
ക്ഷേത്ര പൂജാരികളായ വാസുദേവൻ തിരുമേനിയും പരമേശ്വരൻ തിരുമേനിയും നേതൃത്വം നൽകി പൂജാദി കർമ്മങ്ങൾ നൽകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഇതോടെ നോർത്ത് അമേരിക്കയിലെ ക്ഷേത്രങ്ങളിൽ ഒരു വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നു ക്ഷേത്രം ചെയർമാൻ രാമചന്ദ്രൻ നായരും പ്രസിഡന്റ് കേശവൻ നായരും അഭിപ്രായപ്പെട്ടു.
ആയിരകണക്കിന് അയ്യപ്പ ഭക്തന്മാരാണ് ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ത്തിൽ അയ്യപ്പ ദർരനത്തിനായി എത്തുന്നത്. മണ്ഡല വൃതാരംഭത്തിൽ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകൾക്കും ഭജനകൾക്കും ശേഷം മഹാ മണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേശ്രത്തിലെ ശ്രിധർമ്മശാസ്താ സന്നിധിയിൽ ഒരു തിരുത്സവമായിട്ടാണ് നടക്കുന്നത്.
സന്നിധാനത്തിലേക്കു അയ്യപ്പന്മാർ ശരണം വിളികളോടെ മാലയണിഞ്ഞു വൃതം നോക്കി ആണ് എത്താറുള്ളത്.
മനസ്സിന് കുളിർമ്മയേകുന്ന ഒരു സാക്ഷാത്കാരമായി ആ തീർത്ഥയാത്ര ഭക്തജനങ്ങളിൽ തികച്ചും ശബരിമലക്ക് പോകുന്ന പ്രതീതി ഉളവാക്കാറുണ്ട്. 18 പടി കയറി ഭഗവാനെ തൊഴാനുള്ള എല്ലാവര്ക്കും ഉള്ള ആഗ്രഹം ഇതോടെ യാഥാർഥ്യം ആകും.
18 പടികളുടെ പണി നാട്ടിൽ തുടങ്ങിയെന്നും ഉടനെ എയർ കാർഗോ വഴി ഡാലസിൽ എത്തുമെന്നും കൺസ്ട്രക്ഷൻ ചെയർമാൻ ഗോപാല പിള്ള അറിയിച്ചു.
അമ്പലത്തിലെ നിർമാണവും പരിനെട്ടാം പടിയുടെ നിർമാണവും വാസ്തു വിദ്വാൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പുതിരിപ്പാടിൻറെ നേതൃത്വത്തിൽ ഡാലസിലെ പ്രശസ്ത ആർകിടെക്ട് ജെറി മോങ്ക് ആണ് ഡിസൈൻ ചെയ്തത് .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: രാമചന്ദ്രൻ നായർ - (972-365-9972), കേശവൻ നായർ - (214-405-2166), ഗോപാല പിള്ള- (214-684-3449).