ടീം ഇന്ത്യക്ക് നാണംകെട്ട തോൽവി ; ചരിത്രനേട്ടവുമായി കീവീസ്

Nov 3, 2024 - 15:33
 0  14
ടീം ഇന്ത്യക്ക് നാണംകെട്ട തോൽവി ; ചരിത്രനേട്ടവുമായി കീവീസ്

മുംബയ്: ചരിത്രത്തിലെ നാണംകെട്ട തോല്‍വിയുമായി ടീം ഇന്ത്യ. ന്യൂസിലന്ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് പരാജയം.

ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയില്‍ സമ്ബൂർണ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതാദ്യമാണ് രാജ്യത്തിനുള്ളില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബയില്‍ ഇന്ത്യ സമ്ബൂർണ പരാജയം ഏറ്റുവാങ്ങുന്നത്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളും പരാജയപ്പെട്ടതോടെ വ്യാപക വിമര്‍ശനങ്ങളാണ് ടീം ഇന്ത്യ നേരിടുന്നത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിംഗിസില്‍ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 121 റണ്‍സിന് പുറത്തായി. ഋഷഭ് പന്ത് 64 റണ്‍സെടുത്തത് മാത്രമാണ് ആശ്വാസം.

രോഹിത്ത് ശര്‍മ്മയും(11) വാഷിംഗ്ടണ്‍ സുന്ദറും (12) രണ്ടക്കം കണ്ടപ്പോള്‍ മറ്റുളളവര്‍ തകര്‍ന്നടിഞ്ഞു. യശ്വസി ജയ്‌സ്‌വാള്‍ (5), വിരാട് കോഹ്‌ലി (1), ശുഭ്മാന്‍ ഗില്‍ (1), സര്‍ഫാസ് ഖാന്‍ (1), രവീന്ദ്ര ജഡേജ (6), ആര്‍. അശ്വിന്‍ (8) തുടങ്ങിയവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി. ഗ്ലെന്‍ ഫിലിപ്പ്‌സ് മൂന്ന് വിക്കറ്റെടുത്തു.മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റും ലഭിച്ചു.

ഒന്നാം ഇന്നിംഗ്‌സില്‍ 28 റണ്‍സ് ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

സ്‌കോര്‍: ന്യൂസിലന്‍ഡ്: 235-10, 174-10 ഇന്ത്യ: 263-10, 121-10.