സിറിയ വിമതസേന പിടിച്ചു; പ്രസിഡന്റ് രാജ്യം വിട്ടു

Dec 8, 2024 - 09:12
 0  30
സിറിയ വിമതസേന പിടിച്ചു; പ്രസിഡന്റ്  രാജ്യം വിട്ടു

അസദ് ഭരണത്തിന് അന്ത്യം കുറിച്ച് സിറിയയെ മോചിപ്പിച്ചെന്ന് വിമതർ. തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തോടെ  സിറിയന്‍ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്ക് യാത്ര തിരിച്ചുവെന്നാണ്   വിവരം. സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് വിമതര്‍ അവകാശപ്പെട്ടു. സിറിയ പിടിച്ചുവെന്ന് വിമതർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

അസദിനെ പിന്തുണയ്ക്കുന്ന സിറിയന്‍ സേന രാജ്യം വിട്ടിട്ടുണ്ട്. ഇറാന്‍ ഇവര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. സിറിയന്‍ വിമത നേതാവായ ഹയാത്ത് തഹ്‌രീർ അൽ ഷംസ് ആണ് വിമതസേനയെ നയിക്കുന്നത്. ഇവരാണ് സിറിയ പിടിച്ചത്.

പുതിയൊരു തുടക്കത്തിന്റെ ആരംഭമാണിത്. ഇരുണ്ടയുഗത്തിന്റെ അന്ത്യവും ആണെന്നാണ് വിമതര്‍ അറിയിച്ചത്. ജയിലില്‍ കഴിയുന്നവര്‍ക്ക് മോചിതരാകാമെന്നും ഇത് പുതിയ സിറിയ ആണെന്നും സന്ദേശത്തില്‍ പറയുന്നു