ബാഡ്മിൻ്റണ്‍ താരം പി.വി സിന്ധു വിവാഹിതയായി
ഇന്ത്യൻ- ബാഡ്മിൻ്റണ്‍ താരം പിവി. സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതയായി. പരമ്ബരാഗത വിവാഹ വസ്ത്രത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ ദമ്ബതികളുടെ ആദ്യ ചിത്രം സാമൂഹിക മാധ്യമങ്ങളിലെത്തിയിട്ടുണ്ട്.
കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്തും ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാനിലെ ഉദയ് പൂരില്‍ വെച്ചായിരുന്നു വിവാഹം.
ബാഡ്മിൻ്റണ്‍ ചാമ്ബ്യൻ ഒളിമ്ബ്യൻ പി.വി. സിന്ധുവിൻ്റെയും വെങ്കട്ട ദത്ത സായിയുടെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ട്, ദമ്ബതികള്‍ക്ക് അവരുടെ പുതിയ ജീവിതത്തിന് എൻ്റെ ആശംസകളും അനുഗ്രഹങ്ങളും ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് ട്വീറ്റ് ചെയ്തു.