ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു

Dec 2, 2024 - 19:46
 0  16
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു

ചെന്നൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി വരന്‍. ഈ മാസം 22നാണ് വിവാഹം. പോസിഡെക്‌സ് ടെക്‌നോളജിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് വെങ്കട ദത്ത സായി. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. ഡിസംബര്‍ 20 മുതല്‍ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക.ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ ഒരുക്കും.

കഴിഞ്ഞ ദിവസമാണ് സയിദ് മോദി ഓപ്പണ്‍ കിരീടം സിന്ധു സ്വന്തമാക്കിയത്.