തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം ഫയലുകള്‍ കാണണമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം ഫയലുകള്‍ കാണണമെന്ന് സുപ്രീംകോടതി

 

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചില്‍ വാദം നടക്കുമ്പോഴുണ്ടായ ഈ നിയമനം ഉചിതമായോയെന്നും ഭരണഘടനാ ബെഞ്ച് ചോദിച്ചു. നാളെ ഫയലുകള്‍ ഹാജരാക്കാന്‍ അറ്റോര്‍ണി ജനറലിന് നിര്‍ദേശവും നല്‍കി.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ കഴിഞ്ഞ ശനിയാഴ്ചയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം എങ്ങനെയാണെന്നും മാനദണ്ഡങ്ങളും കോടതി ആരാഞ്ഞു. സ്വതന്ത്രമായ രീതിയിലാണോ നിയമനം,, സര്‍ക്കാര്‍ നിയമിക്കുന്ന കമ്മിഷണര്‍മാര്‍ക്ക് പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമോയെന്നും ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു