സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരവുമായി നോര്‍ക്ക റൂട്ട്സ്
വിദേശത്ത് നഴ്സായി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് സെപ്റ്റംബർ നാലിന് മുൻപ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് വിദ്യാഭ്യാസം, പ്രവർത്തി പരിചയം, പാസ്പോർട്ട്, വിശദമായ ബയോഡാറ്റ എന്നിവയുടെ പകർപ്പുകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ് എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യയില്‍ നിന്നുള്ളവർക്ക് 0471-2770536,539,540,577,18004253939 എന്നീ നമ്ബറുകളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് +91 8802012345 എന്ന നമ്ബറില്‍ മിസ്ഡ് കോള്‍ മുഖേനയും ബന്ധപ്പെടാവുന്നതാണ്