എല്ലാ രാജ്യക്കാര്‍ക്കും ഇനി സൗദി അറേബ്യയുടെ ഇ-വിസ

എല്ലാ രാജ്യക്കാര്‍ക്കും ഇനി സൗദി അറേബ്യയുടെ ഇ-വിസ

റിയാദ്: ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കും ഇനി സൗദി അറേബ്യയുടെ ബിസ്‌നസ് ഇൻവെസ്റ്റര്‍-വിസ (ഇ-വിസ) സ്വന്തമാക്കാം.

നേരത്തെ ചില തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് മാത്രമാണ് ഇ-വിസ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം മാറ്റി.സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും നിക്ഷേപക ഇ-വിസയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇ-വിസ ആവശ്യമുള്ള നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാൻ സാധിക്കും. നേരത്തെ എംബസി വഴിയായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്.യോഗ്യരായ വിദേശ നിക്ഷേപകര്‍ക്ക് ഒരുതവണ അല്ലെങ്കില്‍ ഒന്നിലധികം എൻട്രി ഇ-വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കുന്നു.