November 14 ചിൽഡ്രൻസ് ഡേ: സപ്ന അനു ബി ജോർജ് 

November 14 ചിൽഡ്രൻസ് ഡേ:  സപ്ന അനു ബി ജോർജ് 

 


മ്മളിൽ ചിലരെങ്കിലും ഓർത്തിരിക്കുന്ന സ്കൂളിലെ “ചിൽഡ്രൻസ് ഡേ“ മാർച്ച് പാസ്റ്റും,  നിറമുള്ള ഉടുപ്പുകളും,സ്കൂളിൽ അന്നെത്തുന്ന മുഖ്യാത്ഥിതിക്കുള്ള സ്വീകരണവും പ്രസംഗവും!  സ്കൂളിലുള്ളവർക്കായി  ചാച്ചാജിയെക്കുറിച്ചുള്ള  ഡ്രാമ,റ്റാബ്ലോ ഗ്രൂപ്പ് സോം എന്നിങ്ങനെ വിവിധപരിപാടികൾ സംഘടിക്കുന്നു. ഇന്നത് എത്രമാത്രം ഓർമ്മകൾ നിലനിർത്തുന്നു,പരിപാടികൾ സ്കൂളിൽ  നടക്കുന്നു എന്നറിയില്ല എങ്കിലും  ആരും മറന്നു പോകില്ല ചച്ചജിയുടെ ജന്മദിനം. ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന  ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ധേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ ധാരാളം ഉണ്ട്.

ശിശുദിനത്തിന്റെ  പ്രാധാന്യത്തെക്കുറിച്ച്  ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു തുടങ്ങുന്ന പരിപാടികൾ,തുടര്‍ന്ന് ശിശുദിന ഗാനം, കഥ,പാട്ട്,പ്രസംഗം,സ്കിറ്റ്,ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കുട്ടികൾ അവതരിപ്പിക്കുന്ന  പരിപാടികൾ എന്നിവയാണ് മിക്ക സ്കൂളുകളിലെയും ഒരു പ്രോഗ്രാമിന്റെ ഒരു ക്രമം. സ്കൂളുകളിൽ കുട്ടികൾക്കായി  പലതരം പരിപാടികളും മറ്റും സംഘടിപ്പിക്കാൻ സാധിക്കും. പൈതൃകാനുഭവങ്ങൾ കണ്ടറിയാനായി പഠനയാത്രകൾ നടത്തുക, സ്കിറ്റുകൾ , കുട്ടീകൾ സംഘടിപ്പിക്കുന്ന ലൈബ്രറികൾ മറ്റു സ്കൂളുകൾക്കായി സംഭാബനചെയ്യുക എന്നിവയാണ്.. ചില സ്കൂളുകളിൽ റ്റീച്ചർമാരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ “ബാലസഭ “കളും അവ പലതരം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും നടത്താറുണ്ട്.

 

യുകെജിയിൽ പഠിക്കുമ്പോൾ മുതൽ എല്ലാവരുടെയും മനസ്സിൽ ശിശുദിന പരിപാടികളുടെ ഓർമ്മകൾ നിലനിൽക്കുന്നു. എന്റെ മക്കൾ  പറഞ്ഞ ഒരു ശിശുദിനത്തിന്റെ ഓർമ്മപ്പെടുത്തൽ!...ഇത്തവണത്തെ ശിശുദിന ആഘോഷം എനിക്ക് എന്തു കൊണ്ടും സന്തോഷം തരുന്നതായിരുന്നു. 2010 ലെ ശിശുദിന പരിപാടിയിൽ എനിക്ക് ഡാന്‍സ് കളിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇത്തവണ ഞാനായിരുന്നു പരിപാടിയിലെ സ്വാഗത പ്രസംഗം അഥവാ welcome speech നടത്തേണ്ടിയിരുന്നത്.പരിപാടിയിൽ ആരാണ് വെല്‍ക്കം സ്പീച്ച് നടത്തേണ്ടത് എന്ന് ക്ലാസ്സിലെ കുട്ടികളിൽ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. അതായത് വെല്‍കം സ്പീച്ചിന്റെ വിഷയം ടീച്ചർ എഴുതി എല്ലാവര്‍ക്കും കൊടുക്കും. അതു ആരാണ് ശരിക്കും നന്നായി പറയുന്നത്‌ എന്നതിനനുസരിച്ചാണ് ആളെ തെരഞ്ഞെടുക്കുന്നത്.ഇത്തവണ ഞാനായിരുന്നു നന്നായി പറഞ്ഞത്.അതു കൊണ്ട് തന്നെ പരിപാടിയിൽ സ്വാഗത പ്രസംഗം പറയാൻ എനിക്ക് അവസരം വന്നു. അമ്മയുടെ ക്യമറയിൽ നിന്നെടുത്ത ഫോട്ടൊ ഇന്നും ആൽബത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

മാത്തൻ ‘ എന്ന വിളിപ്പേരുള്ള ദക്ഷിൺ തോമസ്സ് റ്റിറ്റി ജോർജ്ജ് ആയ “ഞാൻ ഇവിടെ ഒമാനിൽ ‘അൽ ഗുബ്രാ സ്കൂളിൽ; ഇന്ന്  2015 ൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. 4 ആം ക്ലാസ്സിൽ  വർഷങ്ങൾക്ക് മുൻപ് ഗുബ്ര ഇൻഡ്യൻ സ്കൂളിൽ ചേർന്ന സമയത്ത്,എന്റെ ചേച്ചി ശിക്ഷ ( ലോ അക്കാഡമി) ചേട്ടൻ ദിക്ഷിത്ത് (കോളജ് ഓഫ് ആർക്കിടെക്റ്റ്) എന്റെ കൂടെയുണ്ടായിരുന്നു. അന്നും ഇന്നും ഞങ്ങളുടെ സ്കൂളിൽ ഗൾഫ് സ്കൂളുകളുടെ കൂട്ടത്തിൽ വിദ്ധ്യാർത്ഥികളുടെ മാനസികവും, കലാപരമായ എല്ലാത്തരം കഴിവുകൾക്കും ഏറ്റവും പ്രായോഗികവും,ഗുണപരമായ തയ്യറെടുപ്പുകൾക്കു സഹായിക്കുന്നു.

 

ഇന്നും എന്നും അമ്മയുടെ ബ്ലൊഗുകൾ കണ്ടും,വായിച്ചു,ഒരു ദിവിസം ഞങ്ങളും ഒരു  ബ്ലോഗർമാരായിത്തീർന്നു. അന്നക്കുട്ടി എന്ന ശിക്ഷയുടെ ബ്ലോഗ്- http://www.shikshalaura.blogspot.com/ , ചിത്രങ്ങളുടെ ലോകത്ത് ജീവിക്കുന്ന,എന്റെ നേരെ മൂത്ത ചേട്ടൻ,തൊമ്മൻ എന്നു ചെല്ലപ്പേള്ള ദീക്ഷിത്തിന്റെ ബ്ലോഗ് http://www.dikshithtittygeorge.blogspot.com/. വിവരങ്ങളും ,വിവരണങ്ങളും ശേഖരിക്കാനായി ഗൂഗിളിലും, എല്ലാ സേർച്ച് എഞ്ചിനുകളും ചെന്നെത്തുന്നത്, ഇക്കാലത്ത് ഏതുവിഷയത്തിന്റെയും ബ്ലോഗിലാണ്. അന്വേഷണങ്ങളുടെ ഒരു വലിയ  വിജ്ഞാനകോശം തന്നെയാണ് ബ്ലോഗുകൾ ഇന്ന്.

സപ്ന എന്ന എന്റെ അമ്മയുടെ ‘സ്വപ്നം ‘http://sapnaanu.blogspot.com/ എന്ന ബ്ലോഗിൽ നിന്നൂം “5 അടി കഷ്ടിച്ചെ ഉള്ളെങ്കിലും കയ്യിലിരിപ്പു ചെറുതല്ല .കമ്പ്യൂട്ടർ അഴിക്കുന്നതൊഴിച്ച് അതിന്റെ സകല കുന്ത്രാണ്ടങ്ങളും കാണിക്കും.ഇങ്ങെയറ്റം വന്ന് ,എന്തു ലൊട്ടിലൊടുക്കുകളും അവന്റെ കയ്യില്‍ക്കുടെത്തന്നെ പോകും. അമ്മ’ അവന്റെ ഒരു വീക്ക്നെസ്സ്’ അതായതു അമ്മെ കളിപ്പിക്കാൻ അവനു നല്ലതായി അറിയാം. കൂടുതൽ ‘ഹോംവർക്കുള്ള ദിവസങ്ങളിൽ ‘പനി’ കാലുവേദന, തലവേദന, എന്നി അസുഖങ്ങൾ,അടിക്കടി വന്നു കൊണ്ടേ ഇരിക്കും. അവസാനത്തെ അമ്പ്’ എപ്പോഴും റെഡിയാണ്, അമ്മെ ‘ഉറക്കം’ വരുന്നു. ഇളയതായതു കൊണ്ട് 17 വയസ്സായിട്ടും ഇന്നു ചോറുവാരിക്കൊടുക്കുന്ന ഈ ‘മാത്തൻ ‘ ഒരു നിഴൽ പോലെ അമ്മ എവിടെയും പിന്തുടരും. ഒരു കടയിൽ പോയാലോ ഒരു റോഡ് കുറുകെ കടക്കാനോ, മൂത്തവരെക്കാൾ ‘അമ്മയെ’ അവനൊരു കരുതൽ ഉണ്ട്. അമ്മയുടെ ബ്ളോഗിം കണ്ട് മടുത്ത അവൻ ഒരു ദിവസം പറഞ്ഞു എനിക്കും ഒരു ബ്ളോഗ് വേണം. അതിന്റെ പര്യവസായിയാണിത്,ഒരു പ്രചോദനം ആവട്ടെ എന്നു കരുതിയാണ്  ബ്ലോഗ് ഡയറികൾ തുടങ്ങിക്കൊടുത്തത്.......... പ്രോത്സാഹിപ്പിക്കുമല്ലോ!!!! http://www.dakshinam.blogspot.com/

ഇന്ന് വെറും സ്കൂ‍ളുകളുടെ മാത്രം ഒരു “ordial “