ഇതിഹാസ മെക്സിക്കൻ റെസ്റ്റ്ലര്‍ റെയ് മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

Dec 21, 2024 - 14:22
 0  10
ഇതിഹാസ മെക്സിക്കൻ  റെസ്റ്റ്ലര്‍ റെയ് മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

 മെക്‌സിക്കോ: പ്രശസ്ത മെക്സിക്കൻ WWE താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. 2024 ഡിസംബർ 20-ന് മരണപ്പെട്ടതായാണ് താരത്തിന്റെ കുടുംബം സ്ഥിരീകരിച്ചത്.മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ഥ പേര്. 1976 ല്‍ കരിയര്‍ ആരംഭിച്ച റേ മിസ്റ്റീരിയോ 2009 ല്‍ WWEയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചിരുന്നു.  ബോക്‌സറായാണ് റേ മിസ്റ്റീരിയോ തൻ്റെ കരിയർ ആരംഭിച്ചത്. 33 വർഷത്തോളം WWE സജീവമായിരുന്ന താരം 2023-ല്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ചിരുന്നു.

 കുറഞ്ഞ കാലയളവില്‍ റെസ്‌ലിങ്ങ്‌ ആരാധകർക്കിടയില്‍ സ്ഥാനം നേടിയ താരം  വേള്‍ഡ് റെസ്‌ലിങ്ങ്‌ അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ്‌വൈഡ് ചാമ്ബ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്.