ബിഹാറില്‍ മുന്‍ മന്ത്രിയുടെ പിതാവിനെ വീട്ടില്‍ കയറി അടിച്ച്‌ കൊലപ്പെടുത്തി

ബിഹാറില്‍ മുന്‍ മന്ത്രിയുടെ പിതാവിനെ വീട്ടില്‍ കയറി അടിച്ച്‌ കൊലപ്പെടുത്തി
പാറ്റ്ന: ബിഹാറിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ പിതാവിനെ വീട്ടില്‍ കയറി അടിച്ച്‌ കൊലപ്പെടുത്തി. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതന്‍ സാഹ്നി ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം.
മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ക്രൂരമായി മര്‍ദനമേറ്റ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.