മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തി

മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തി

 

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറിയായി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്.

രാജ്യത്ത് സഞ്ചരിക്കുമ്ബോള്‍ പൈലറ്റ് വാഹനങ്ങളും ആംഡ് കമാന്‍ഡോസും അടക്കമുള്ള ഇസഡ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്.

സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയായി ഉയര്‍ത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സും സുരക്ഷാ ഏജന്‍സികളും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംബാനിക്കും കുടുംബത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുത്തതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ അംബാനിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ഫൌണ്ടേഷന്‍ ഹോസ്പിറ്റല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു