നാട്ടിൽ നിന്നെത്തി അവർ ഉറങ്ങിയത് മരണത്തിലേക്ക് ; കുവൈറ്റിൽ നാലംഗ മലയാളി കുടുംബം മരിച്ചത് ശ്വാസംമുട്ടി
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചു.
നാട്ടില്‍ അവധിക്ക് പോയിരുന്ന കുടുംബം വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഫ്ളാറ്റില്‍ തിരിച്ചെത്തിയത്. എന്നാൽ ഇവരെ കാത്തിരുന്നത് മരണമായിരുന്നു. യാത്രാക്ഷീണത്തെത്തുടർന്ന നേരത്തെ ഉറങ്ങാൻ കിടന്നിരുന്നുവെന്നാണ് സൂചന. ഇതിനിടെ രാത്രി 9 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
എ.സിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടർനടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.