മാധബി പുരി ബുച്ചിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോക്പാല്‍

Dec 24, 2024 - 14:31
 0  13
മാധബി പുരി ബുച്ചിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോക്പാല്‍

ഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോക്പാല്‍. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്ത് കൊണ്ടു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹുവ മൊയ്ത്ര എംപി അടക്കം നല്‍കിയ പരാതിയിന്മേലാണ് നടപടി.

സെബി ചെയര്‍പേഴ്‌സണ്‍ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളില്‍ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം. ഇക്കാര്യത്തില്‍ മാധബി ബുച്ചിന് നേരത്തെ ജസ്‌ററിസ് എ എന്‍ ഖാന്വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു. രേഖാമൂലം മറുപടി നല്‍കാനായിരുന്നു നോട്ടീസ്. രണ്ട് പക്ഷത്തിന്റെയും വാദം കേള്‍ക്കാനാണ് അടുത്ത മാസം 8ന് മാധബി ബുച്ചിനോടും പരാതിക്കാരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.