കോട്ടയം കവിയരങ്ങിന്റെആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം നടത്തി
ജോജി കൂട്ടുമ്മേൽഅദ്ധ്യക്ഷ പ്രസംഗത്തിൽഎം.ടി.യെ അനുസ്മരിക്കുന്നു
കോട്ടയം കവിയരങ്ങിന്റെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം നടത്തി. ജോജി കൂട്ടുമ്മേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഡോക്ടർ എം.ജി ബാബുജി അനുസ്മരണ പ്രഭാഷണം നടത്തി.
എം.ടി.യുടെ കൃതികളെ കുറിച്ചും, കഥാപാത്രങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു. ജോജി കൂട്ടുമ്മേൽ, എം.ടി. യുടെ നാടകത്തെയും പരിചയപ്പെടുത്തി അനുസ്മരണം നടത്തി.
പ്രൊഫസർ ടി.ആർ കൃഷ്ണൻ കുട്ടി, വി.ശശിധരശർമ്മ, ഏലിയാമ്മ കോര, സിന്ധു കെ. നായർ, അർജുനൻപിള്ള എന്നിവരും.എം.ടി.യെ അനുസ്മരിച്ചു.
സിന്ധു കെ നായർ എം.ടി. അനുസ്മരണം നടത്തുന്നു.
നാദം മ്യൂസിക് ക്ലബ്ബ് അംഗങ്ങളായ, രാജൻ, ഗോപി അറക്കമറ്റം, അജേഷ് എന്നിവർ എം.ടി.യുടെ സിനിമയിലെ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് 2025 ലെ കോട്ടയം കവിയരങ്ങ് കലണ്ടർ.കെ.എസ് സ്കൂൾ ഓഫ് ആർട്ട്സ് പ്രിൻസിപ്പൽ ടി എസ് . ശങ്കറിന് നല്കി ജോജികൂട്ടുമ്മേൽ, പ്രകാശനം ചെയ്തു. യമുന ടീച്ചർ, ടി രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ബേബി പാറക്കടവൻ സ്വാഗതവും ഉദയകുമാർ വലിയവിള നന്ദിയും പറഞ്ഞു.
ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻസ്വാഗതം ആശംസിക്കന്നു