70 ലക്ഷം മദ്യക്കുപ്പികള്‍ നശിപ്പിക്കാന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ സഹായം തേടി

70 ലക്ഷം മദ്യക്കുപ്പികള്‍ നശിപ്പിക്കാന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ സഹായം തേടി

 

ന്യൂഡല്‍ഹി: എക്‌സൈസ് നയം മാറ്റത്തെ തുടര്‍ന്ന് വില്‍ക്കാനാകാത്ത 70 ലക്ഷം മദ്യക്കുപ്പികള്‍ നശിപ്പിക്കാന്‍ വ്യാപാരികള്‍ ഡല്‍ഹി സര്‍ക്കാരിന്റെ സഹായം തേടി.

ഇതുസംബന്ധിച്ച്‌ വ്യാപാരികള്‍ ഡല്‍ഹി എക്സൈസ് വകുപ്പിന് കത്തെഴുതി. 2021 നവംബര്‍ 17 നാണ് ഡല്‍ഹി സര്‍ക്കാര്‍ 2022ലെ മദ്യ നയം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ ക്രമക്കേട് ആരോപിച്ച്‌ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പുതുക്കിയ നയം സര്‍ക്കാര്‍ പിന്‍വലിച്ചു.