മാത്യു കുഴൽനാടൻ എം എൽ എ ക്ക് ട്രൈസ്റ്റേറ്റ്  ഐ  ഓ സിയുടെ സ്വീകരണവും സ്വാതന്ത്ര്യ ദിനാഘോഷവും  ഓഗസ്റ്റ് 16 വെള്ളി  (ഇന്ന്) വൈകിട്ട് 7-ന്

മാത്യു കുഴൽനാടൻ  എം എൽ എ ക്ക് ട്രൈസ്റ്റേറ്റ്  ഐ  ഓ സിയുടെ സ്വീകരണവും സ്വാതന്ത്ര്യ ദിനാഘോഷവും  ഓഗസ്റ്റ് 16 വെള്ളി  (ഇന്ന്) വൈകിട്ട് 7-ന്

ന്യൂയോർക്ക്: കേരളാ നിയമസഭയിലും എം.എൽ.മാർക്കിടയിലും വേറിട്ട ശബ്ദമായി മലയാളീ ജന സമൂഹ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ അഡ്വ. ഡോ. മാത്യു കുഴൽനാടന് റോക്ലാൻഡ് കൗണ്ടിയിൽ സ്വീകരണം  നൽകുന്നു ന്യൂയോർക്ക്, ന്യൂജേഴ്സി കണക്ടിക്കട്ട് എന്ന ട്രൈസ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി കോങ്കേഴ്സിൽ റൂട്ട് 9 വെസ്റ്റിലുള്ള  ആഡിറ്റോറിയത്തിലാണ് (331 Route 9W, Congers, NY 10920)   സ്വീകരണ യോഗം ക്രമീകരിച്ചിരിക്കുന്നത്.

ഫോമാ ദ്വൈവാർഷിക കൺവെൻഷനോട് അനുബന്ധിച്ച് ആദ്യമായി അമേരിക്കൻ സന്ദർശനത്തിന് എത്തിയതാണ് കുഴൽനാടൻ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന് സ്വീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

ട്രൈസ്റ്റേറ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ  ഇന്ത്യയുടെ  78-ആം  സ്വാതന്ത്ര്യ ദിനാഘോഷവും നടത്തപ്പെടുന്ന സമ്മേളനത്തിൽ മുഖ്യ അതിഥിയായാണ് അദ്ദേഹം എത്തുന്നത്. ..സി ചുമതലക്കാരായ പോൾ കറുകപ്പള്ളിൽ, ജോർജ് എബ്രഹാം, ജോസഫ് കുരിയപ്പുറം, ജോസ് ജോർജ്  ഷൈമി ജേക്കബ്,നോവാ ജോർജ്, മോഹൻ യാദവ് ബിജു വലിയകല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ യോഗം ക്രമീകരിച്ചിരിക്കുന്നത് താല്പര്യമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രസ്തുത യോഗത്തിലേക്ക് സംഘാടകർ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  (1)  Paul  Karukappallil - (845) 553-5671   (2) Joseph Kuriappuram  (845) 507-2667   (3)  Noah  George - (845) 293-9466  (4) Shaimi Jacob - (845) 445-1000.