കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ മലയാളികളടക്കമുള്ള പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു

കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ മലയാളികളടക്കമുള്ള    പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു

കുവൈറ്റിലെ മലയാളികളടക്കമുള്ള   പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതര്‍. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍ കാര്യ സഹമന്ത്രിയുമായ ഡോ.

നൂറ അല്‍ മിഷാന്‍ നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

മുനിസിപ്പാലിറ്റിയിലെ ബിരുദ യോഗ്യത ആവശ്യമായ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിടാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമം, എഞ്ചിനീയറിംഗ്, അക്കൗണ്ടിങ്, അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ ഉള്‍പ്പെടെയുള്ള മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക.