കുവൈറ്റ് സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ യോഗ്യത തെളിയിക്കണം

കുവൈറ്റ് സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ യോഗ്യത തെളിയിക്കണം

കുവൈറ്റ് സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യതാ   പരിശോധന ശക്തമാക്കുന്നു. സിവില്‍ സര്‍വീസ് അണ്ടര്‍ സെക്രട്ടറി ദിയാ അല്‍- ഖബന്ദി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വിദേശികളായ ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസിലെ എല്ലാ വിദേശി ജീവനക്കാരുടേയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. നിശ്ചിത സമയ പരിധിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.