കൊഴിഞ്ഞ ഇതൾ; കവിത , റോയ്‌പഞ്ഞിക്കാരൻ

കൊഴിഞ്ഞ ഇതൾ;  കവിത , റോയ്‌പഞ്ഞിക്കാരൻ

 

 

ആനി, ആഷാ ഭായ്, അനിത ബസേലിയോസിലെ വിട്ടുപിരിയാത്ത  കൂട്ടുകാരിൽ അനിത ഇന്നലെ മരിച്ചു പ്രിയ കൂട്ടുകാരിയെ പിരിയുന്ന ആനിയുടെ മനോദുഃഖം കവി വരച്ചിടുന്നു  

 

നിൻ പ്രിയ തോഴി അനിത ഒഴുകിയലയുന്നു വീണ്ടും  

നിന്നാൽമാവിൽ . 

 നിങ്ങളാദ്യമായി  നിന്നൊരു ചുവരുകൾക്കുള്ളിൽ  

കണ്ണുകൊണ്ടു 

പറഞ്ഞുവോ  മായാതെ നിൽക്കുമീ 

സൗഹൃദം. 

 

ആനി , 

നിന്റെ നഷ്ടത്തിന്റെ വേദനയിൽ 

ഒന്നുമേ പറയാതെ അനിത അകന്നുവെങ്കിലും  

നിൻ ചുണ്ടിലവൾ മറഞ്ഞിരിക്കും. 

ബസേലിയസിൻ  വാകചുവട്ടിൽ 

നിങ്ങളൊന്നായ വസന്തകാലം 

നിനക്കൊറ്റക്കിനി ഓർമിക്കാം, 

ഒപ്പം   

ആശംസാ പുഷ്പങ്ങൾ 

അർപ്പിച്ച ആഷാ ഭായിയെയും . 

നിങ്ങളിൽ  ഒരിതൾ 

കൊഴിഞ്ഞുവെന്നാലും 

നിൻ നീറുമാ ഓർമ്മകൾ 

എന്നിൽ വിഷാദം നിറച്ചിടുന്നു .