കോട്ടയം കവിയരങ്ങ് -ന്റെ ഓഗസ്റ്റ് മാസ കവിയരങ്ങ്

കോട്ടയം കവിയരങ്ങ് -ന്റെ ഓഗസ്റ്റ് മാസ കവിയരങ്ങ്
കോട്ടയം കവിയരങ്ങ് ന്റെ ഓഗസ്റ്റ് മാസ കവിയരങ്ങ് രക്ഷധികാരി എം. കെ. നാരായണൻകുട്ടി യുടെ അധ്യക്ഷതയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്നു. വയനാട് ദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്ക്‌ ആദരാഞ്ജലികളും അനുശോചനവും അർപ്പിച്ചു. അധ്യക്ഷൻ എം കെ. നാരായണൻകുട്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു. ചീഫ് കോർഡിനേറ്റർ Iron പാറക്കടവൻ സ്വാഗതം പറഞ്ഞു. കുമാരി നിരുപമ, ശ്രീമതി, പ്രസന്ന നായർ, സഹീറ മുഹമ്മദ്, രഞ്ജിനി വി തമ്പി, ബ്രസീലി തോപ്പിൽ എന്നിവർ കവിത അവതരിപ്പിച്ചു. 

രഞ്ജിനി വി തമ്പി

സഹീറ മുഹമ്മദ്

ബ്രസീലി തോപ്പിൽ എസ്. കെ. പൊറ്റക്കാട് ട്രസ്റ്റ്‌, മികച്ച കഥാ കൃത്തായി തെരഞ്ഞെടുത്ത കവിയരങ്ങ് മെമ്പർ രാധാകൃഷ്ണൻ പാലക്കാട്, കഥകളെ കുറിച്ചും, കവിതകളെക്കുറിച്ചും സംസാരിച്ചു. ഭാവി പരിപാടികളെ കുറിച്ച് ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സംസാരിച്ചു സെപ്റ്റംബർ 8ന്കോട്ടയം കവിയരങ്ങ് കുടുബസംഗമം നടത്തുവാൻ തീരുമാനിച്ചു. കുടുംബസംഗമം വിജയിപ്പിക്കുവാൻ, ശ്രീ എം കെ നാരായണൻകുട്ടി ചെയർമാൻ ആയും, ബേബി പാറക്കടവൻ, ജനറൽ കൺവീനർ ആയും, ബ്രസിലിതോപ്പിൽ, രാധാകൃഷ്ണൻ പാലക്കാട്, പ്രസന്ന നായർ,സഹിറാമുഹമ്മദ്‌, രഞ്ജിനി വി.തമ്പി എന്നിവർ കൺവീനർമാരായും ആഘോഷകമ്മിറ്റി രൂപീകരിച്ചു. കുമാരി നിരുപമ നന്ദി പറഞ്ഞു.

പ്രസന്ന നായർ

ബേബി പാറക്കടവൻ

രാധാകൃഷ്ണൻ പാലക്കാട്