കാവ്യസംവാദവും കവിയരങ്ങും നടത്തി

കാവ്യസംവാദവും കവിയരങ്ങും നടത്തി

 കേന്ദ്രസാഹിത്യ അക്കാദമിയുടെയും കോട്ടയം കവിയരങ്ങിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  "പുതുകാലം പുതുകവിത'' എന്നവിഷയത്തിൽ കാവ്യസംവാദവും കവിയരങ്ങും നടത്തി.

കൊട്ടാരത്തിൽ ശങ്കുണ്ണിപബ്ലിക് ലൈബ്രറിയിൽ യുവ കവി അജികുമാർ നാരായണന്റെ അധ്യക്ഷതയിൽ നടന്ന സംവാദം കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം ഡോക്ടർ സാബു കോട്ടുക്കൽ ഉത്ഘാടനം ചെയ്തു. കവിയും നിരൂപകനും ഗ്രന്ഥകർത്താവുമായ ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ, കവിയും സാംസ്കാരിക പ്രവർത്തകയുമായ ഏലിയാമ്മ കോര എന്നിവർ അനുബന്ധ പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന കവിയരങ്ങിൽ, സിന്ധു കെ നായർ,ബ്രസിലിതോപ്പിൽ,കെ.എം.ഭൂവനേശ്വരി അമ്മ, വിഷ്ണുപ്രിയ പൂഞ്ഞാർ, ഉദയകുമാർ വലിയവിള, രഞ്ജിനി വി.തമ്പി,  ശുഭ സന്തോഷ്, ഏലിയാമ്മ കോര, അജികുമാർ നാരായണൻ, അജേഷ്, മിനിസുരേഷ്, യമുന കെ നായർ, നീതു ശ്രീരാജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.

എം ജി യൂണിവേഴ്സിറ്റി ബികോം കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ 4ആം റാങ്കു നേടി വിജയിച്ച ദേവിക എസ്, മാസ്റ്റർ എസ്, ദെക്ഷേഷ് എന്നിവരെ അനുമോദിച്ചു. സാഹിത്യ രംഗത്തെ സമഗ്രസംഭാവനക്ക് ഡോക്ടർ   മുഞ്ഞിനാട്പത്മകുമാറിനെആദരിച്ചു.

കവി, നിരൂപകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ എന്നീമേഖലയിൽ 56 ഗ്രന്ഥങ്ങൾ എഴുതിയ മുഞ്ഞിനാട്  പദ്മ കുമാറിന്റെ കവിതകളെയും മറ്റ് ഗ്രന്ഥങ്ങളെയും ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ പരിചയപ്പെടുത്തി.

കോട്ടയം കവിയരങ്ങിന്റെ ഉപഹാരം, കേന്ദ്രസാഹിത്യ അക്കാദാമി ഉപദേശക സമിതി അംഗം ഡോക്ടർ സാബു കോട്ടുക്കൽ, ഡോക്ടർ മുഞ്ഞിനാട് പത്മകുമാറിന് നൽകി ആദരിച്ചു. മറുപടി പ്രസംഗത്തിൽ തന്റെ പുതിയ കൃതി, ടാഗോറിന്റെ "ഗീതാഞ്ജലി"യുടെ വിവർത്തനം ഉടൻ പ്രസിദ്ധീകരിക്കും എന്ന് ഡോക്ടർ  മുഞ്ഞിനാട്  പത്മകുമാർപറഞ്ഞു.

ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതവും സുകു.പി.ഗോവിന്ദ് നന്ദിയും പറഞ്ഞു.