കവിതയുടെ ഉറവിടം; ശുഭ ബിജുകുമാർ

Dec 30, 2024 - 17:53
 0  17
കവിതയുടെ ഉറവിടം;  ശുഭ ബിജുകുമാർ
കവി ഇല്ലാതാകുമ്പോഴും 
അവനടക്കിപ്പിടിച്ച 
ഹൃദയമിടിപ്പിന്റെ 
താളം വരികളിൽ 
മുമ്പേ കോറിയിടണം 
അനുവാചകന്റെ 
കൈപിടിച്ചു 
ഒപ്പം നടക്കാൻ 
കഴിയണം 
അവനിൽ വീണ്ടും 
കവിയുടെ ചിന്തകൾ
വികാര വിചാരങ്ങളുടെ 
വേലിയേറ്റങ്ങൾ 
ഉണരണം 
സൃഷ്ടിയുടെ മഹത്വം 
തേടിയുള്ള യാത്രയിൽ 
അനുവാചകൻ കവിയുടെ 
ഹൃദയമിടിപ്പറിയണം 
യഥാർത്ഥ കവിക്ക് 
യാത്രയില്ല